ശബരിമല ആഗോള അയ്യപ്പ സംഗമം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂവായിരത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രധാന ചര്‍ച്ചയാകും. ശബരിമലയിലെ തിരക്ക് നിയന്ത്രിണത്തിന് നടപടികള്‍ ഉണ്ടാകും.രാവിലെ 9.30ന് സംഗമത്തിനു തുടക്കമാകും. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും. 11.40ന് സെഷനുകൾ ആരംഭിക്കും.
സെപ്റ്റംബർ 15 വരെ ആയിരുന്നു ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിന് ഭക്തർക്ക് റജിസ്റ്റർ ചെയ്യാനുള അവസരം. റജിസ്ട്രേഷൻ പൂർത്തിയായപ്പോൾ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 4864 ഭക്തരാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി റജിസ്റ്റർ ചെയ്തത്.ഇതിൽനിന്ന് ആദ്യം റജിസ്റ്റർ ചെയ്ത 3000 പേരെയാണ് ആഗോള സംഗമത്തിലെ പ്രതിനിധികളായി തിരഞ്ഞെടുത്തത്.