Share this Article
News Malayalam 24x7
അതിരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ വീണ്ടും കാട്ടാന
wild elephant again at Athirappilly police station

അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ വീണ്ടും കാട്ടാന.. ഇന്നലെ രാത്രി 10 മണിക്കും  ഇന്ന് പുലർച്ചയും ആണ് കാട്ടാന എത്തിയത്.. രാത്രി  എത്തിയ ആന സ്റ്റേഷനു മുന്നില് തെങ്ങിലെ പട്ട പറിച്ച് ഭക്ഷിച്ചു പോയി. തുടർന്ന് ഇന്ന് പുലർച്ചെ വീണ്ടും എത്തുകയായിരുന്നു.

പുലർച്ച എത്തിയപ്പോൾ  ഏറെനേരം പോലീസ് സ്റ്റേഷനു മുന്നിൽ സ്റ്റേഷനു മുൻപിൽ കാട്ടാന നിലവിറപ്പിച്ചു. തുടർന്ന് വീണ്ടും തെങ്ങിൽ  നിന്നും പട്ട പറിച്ച്  ഭക്ഷിച്ചു.

കൊന്നക്കുഴി  ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തി വാഹനത്തിലെ സൈറൺ  മുഴക്കിയതോടെയാണ് ആന നിന്നും ഒഴിഞ്ഞുപോയത്.. മാസങ്ങൾക്കു മുൻപും സമാന രീതിയിൽ മറ്റൊരു ആന ഇതേ സ്റ്റേഷൻ കൊമ്പൗണ്ടിൽ എത്തി പട്ട പറിച്ച്   ഭക്ഷിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories