Share this Article
News Malayalam 24x7
കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 14 കാരന്‍ മുങ്ങിമരിച്ചു;കൂട്ടുകാരന്‍ രക്ഷപ്പെട്ടു
A 14-year-old drowned while trying to save his friend; his friend survived

തൃശൂര്‍ വെള്ളറക്കാട് പാടത്ത് കൃഷിക്കായി കുഴിച്ച തോട്ടില്‍ കുളിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങിമരിച്ചു..എടപ്പാള്‍ സ്വദേശി  പുരുഷോത്തമന്‍ - അബിത ദമ്പതികളുടെ മകന്‍ അക്ഷയ്  ആണ്  മരിച്ചത്. അക്ഷയ്‌യും സുഹൃത്തും  തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

ഇതിനിടെ മുങ്ങിപ്പോയ കുട്ടുകാരാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അക്ഷയ് യും മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് സുഹൃത്തിനെ കരയ്ക്ക് കയറ്റിയെങ്കിലും അക്ഷയ് യെ രക്ഷപ്പെടുത്താനായില്ല. സ്‌കൂള്‍ അവധി ആയതിനാല്‍ വെള്ളറക്കാട്ടെ  ബന്ധു വീട്ടിലെത്തിയതായിരുന്നു അക്ഷയ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories