Share this Article
News Malayalam 24x7
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവതി പ്രസവിച്ചു
Woman Gives Birth in Running Train

തൃശ്ശൂർ നെല്ലായിയിൽ  ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യുവതി പ്രസവിച്ചു.ഒഡീഷ സ്വദേശിയായ യുവതിയാണ് ട്രെയിനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസിൽ ഇന്ന് പുലർച്ചെ 4.10ന് ആയിരുന്നു സംഭവം. യുവതിയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു. എറണാകുളത്തുള്ള യുവതിയുടെ മാതാപിതാക്കളെ കാണുവാനാണ് ഇവർ ഒഡീഷയിൽ നിന്നും എറണാകുളത്തേക്ക് വന്നിരുന്നത്. ട്രെയിൻ ആലുവയിൽ എത്തിയ ശേഷമാണ് ഇവർ പ്രസവവിവരം ആർ പിഎഫിനെ അറിയിക്കുന്നത്. ആർപിഎഫ് ആലുവ ജനറൽ ആശുപത്രിയിൽ വിവരം അറിയിച്ചതനുസരിച്ച്  വൈദ്യ  സംഘം റെയിൽവേ സ്റ്റേഷനിൽ എത്തി പൊക്കിൾകൊടി ബന്ധം വിച്ഛേദിച്ച്  യുവതിയെയും കൂട്ടിയേയും ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അമ്മയ്ക്കും കൂട്ടിക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories