Share this Article
News Malayalam 24x7
കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍
വെബ് ടീം
posted on 20-03-2024
1 min read
kalabhavan soby george arrested

സുല്‍ത്താന്‍ ബത്തേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കലാഭവന്‍ സോബി ജോര്‍ജ് അറസ്റ്റില്‍. സ്വിറ്റ്സര്‍ലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി സ്വദേശിയില്‍ നിന്ന് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

കൊല്ലം ചാത്തന്നൂരില്‍നിന്ന് സ്വകാര്യവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് ബത്തേരി പൊലീസ് പിടികൂടുന്നത്. സമാനരീതിയില്‍ 25 ഓളം കേസുകള്‍ സോബിക്കെതിരെയുണ്ടെന്നും ആറെണ്ണം വയനാട്ടിലാണെന്നും പൊലീസ് പറഞ്ഞു. വയനാട്ടില്‍നിന്ന് മാത്രം സമാനരീതിയില്‍ 26 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതിയുള്ളത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐക്ക് മൊഴി കൊടുത്തതിന് പിന്നാലെയാണ് തനിക്കെതിരെ ഇത്തരം നടപടികള്‍ തുടങ്ങിയതെന്ന് കലാഭവന്‍ സോബി ജോര്‍ജ് പ്രതികരിച്ചു. കണ്ടകാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നതിനാല്‍ ഇങ്ങനെ കുറേ കലാപരിപാടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും ബാലഭാസ്‌കര്‍ കേസില്‍നിന്ന് പിന്തിരിയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ സോബി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories