Share this Article
News Malayalam 24x7
ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്ഐക്ക് പരിക്കേറ്റ സംഭവത്തില്‍ നാലു പ്രതികള്‍ പിടിയില്‍

Four accused were arrested in the incident of injury to the SI during the temple festival

കൊല്ലം കരുനാഗപ്പള്ളി മാലുമ്മേല്‍ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്‌ഐക്ക് പരിക്കേറ്റ സംഭവത്തില്‍ നാലു പ്രതികള്‍ പിടിയില്‍.തൊടിയൂര്‍ സ്വദേശികളായ വിനീഷ് ,രെജു, പ്രവഞ്ച്, വടക്കുന്തല സ്വദേശി അഭിജിത്ത് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ അഞ്ചാം തീയതി ആയിരുന്നു സംഭവം.മാലുമേല്‍ ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയില്‍ ചെണ്ടമേളം നടത്തുവാന്‍ വന്നവരെ ആക്രമിച്ച പ്രതികളെ പിന്‍തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നു. ഇതിന്റെ  വിരോധത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ് ഐ കലാധരന്‍പിള്ളയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

സംഭവത്തിനുശേഷം കടന്നു കളഞ്ഞ പ്രതികളില്‍ നാലുപേരാണ് ഇപ്പോള്‍ പിടിയില്‍ ആയിരിക്കുന്നത്.  പരിക്കേറ്റ എസ് ഐ ചികിത്സയിലാണ്.വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്‍ ഐ എസ് എച്ച് ഓ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ ജിഷ്ണു, ഷാജിമോന്‍, റഹീം എസ് സി പി ഓ മാരായ ഹാഷിം ,രാജീവ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് .     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories