Share this Article
News Malayalam 24x7
വി.കെ. രാജന്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന പോരാളിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍
V.K. Pannyan Ravindran says that Rajan will always be remembered as a fighter

വി.കെ. രാജന്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന പോരാളിയെന്ന് പന്ന്യന്‍ രവീന്ദ്രന്‍.കമ്യൂണിസ്റ്റുകാരന്‍ എങ്ങനെ പെരുമാറണമെന്നും പ്രവര്‍ത്തിക്കണമെന്നും പഠിപ്പിച്ച നേതാവായിരുന്നു മുന്‍ മന്ത്രി വി.കെ. രാജനെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു .

സി പി ഐ നേതാവും മുന്‍ കൃഷി വകുപ്പു മന്ത്രിയുമായിരുന്ന വി കെ രാജന്റെ ഇരുപത്തെട്ടാം ചരമ വാര്‍ഷിക ദിനാചരണത്തില്‍ വി.കെ. രാജന്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാര്‍ഡുതുകയായ 25,000 രൂപ തൊഴിലാളികുടുംബത്തിലെ വിദ്യാര്‍ഥിയുടെ പഠനച്ചെലവിനായി സംഘാടകസമിതിയെ ഏല്‍പ്പിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories