Share this Article
KERALAVISION TELEVISION AWARDS 2025
കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍ സുഹൃത്തിനെതിരെ കേസെടുത്തു
The murder of a newborn in Kochi; A case was registered against the woman's male friend

പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തിനെതിരെ   പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. 

യുവതി അതിജീവിതയാണെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേണണത്തിലാണ ആണ്‍സുഹൃത്തിനെതിരെ യുവതി മൊഴിനല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മൊഴിയില്‍ പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ സൗത്ത് പൊലീസ് തൃശ്ശൂര്‍ സ്വദേശിയായ  റഫീഖിനെതിരെ കേസെടുത്തത്. തൃപ്പൂണിത്തുറയില്‍ വെച്ചാണ് പീഡനം നടന്നതെന്നും മൊഴിയിലുണ്ട്. ഇതോടെ കേസ് ഹില്‍ പാലസ് പൊലീസിന് കൈമാറി.

കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്‌മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories