പാലക്കാട് മുതലമടയില്‍ ആദിവാസി യുവാവിനെ അഞ്ചുദിവസം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച സംഭവം പുറം ലോകത്തെ അറിയിച്ച വയോധികനെ കാണാനില്ലെന്ന് പരാതി. ഫാംസ്റ്റേയിലെ തൊഴിലാളി തിരുനാവകരസിനെയാണ് കാണാനില്ലെന്ന് നാട്ടുകാര്‍ പരാതി നല്‍കിയത്. കൊല്ലംകോട് പോലീസിലാണ് പരാതി നല്‍കിയത്. വെള്ളയ്യനെ പൂട്ടിയിട്ട് മര്‍ദിച്ചുവെന്ന് തിരുനാവകരസ് അറിയിച്ചതോടെയാണ് മുതലമട പഞ്ചായത്ത് അംഗം കല്‍പനാ ദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്. കാണാതായ വയോധികനെ അപായപ്പെടുത്താന്‍ സാധ്യത ഉണ്ടെന്നും നാട്ടുകാര്‍ അറിയിച്ചു. അതേസമയം ആദിവാസി യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ വെസ്റ്റേണ്‍ ഗേറ്റ് വേയ്‌സ് ഉടമ പ്രഭുവിനെതിരെ കൊല്ലംകോട് പോലീസ് കേസെടുത്തു.