Share this Article
News Malayalam 24x7
പണിമുടക്ക് ദിവസം സ്കൂളിലെത്തിയ അധ്യാപകരെ പൂട്ടിയിട്ടു; പുറത്തിറങ്ങിയത് വൈകിട്ട് 4 മണിയ്ക്ക്
വെബ് ടീം
posted on 12-02-2026
1 min read
TEACHERS LOCKED

തിരുവനന്തപുരം: പണിമുടക്ക് ദിവസം സ്കൂളിലെത്തിയ എട്ട് അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു. രാവിലെ ജോലിക്ക് ഹാജരാകാൻ എത്തിയ അധ്യാപകരെ വൈകിട്ട് നാല് മണി വരെയാണ് നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ  പുറത്തിറങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെച്ചത്. പണിമുടക്ക് ദിവസം സ്കൂൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരാനുകൂലികൾ.രാവിലെ സ്കൂളിലെത്തിയപ്പോൾ മുൻവശത്തെ ഗേറ്റ് പൂട്ടിക്കിടക്കുന്നതാണ് അധ്യാപകർ കണ്ടത്. തുടർന്ന് ഇവർ സ്കൂളിന്റെ പിൻവശത്തുള്ള ഗേറ്റ് വഴി അകത്തു പ്രവേശിച്ചു. എന്നാൽ അധ്യാപകർ അകത്തു കയറിയ വിവരം ശ്രദ്ധയിൽപ്പെട്ട സമരാനുകൂലികൾ ഉടൻ തന്നെ അവിടെയെത്തുകയും പിൻവശത്തെ ഗേറ്റ് കൂടി പൂട്ടുകയുമായിരുന്നു.

സ്കൂളിലെ പൂട്ടിന് പുറമെ സമരക്കാർ കൊണ്ടുവന്ന മറ്റൊരു പൂട്ട് കൂടി ഉപയോഗിച്ചും ഗേറ്റ് പൂട്ടി.ഒടുവിൽ വൈകിട്ട് നാല് മണിയോടെ സ്കൂളിലെ ഒരു സ്റ്റാഫ് എത്തി പൂട്ട് തുറന്നതോടെയാണ് അധ്യാപകർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories