Share this Article
News Malayalam 24x7
പഞ്ചായത്ത് മെമ്പർ പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്ന കേസ്: കുട്ടിയുടെ അച്ഛൻ തൂങ്ങിമരിച്ചു, അമ്മ ചികിത്സയിൽ
വെബ് ടീം
posted on 07-03-2024
1 min read
pocso-case-victim-s-father-commits-suicide-mother-injured

കൊല്ലം: കൊറ്റങ്കരയിൽ പോക്സോ കേസിലെ ഇരയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ അച്ഛനും അമ്മയും ജീവനൊടുക്കാൻ ശ്രമിച്ചു. അച്ഛൻ മരിച്ചു. അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കൊറ്റങ്കര പഞ്ചായത്ത് അംഗം ടി.എസ്. മണിവര്‍ണ്ണൻ പ്രതിയായ കേസിലെ ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളാണിവർ. പെൺകുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. പുലർച്ചെ മൂന്നു മണിയോടെയാണ് പ്ലസ് വൺ വിദ്യാർഥിനിയുടെ അച്ഛൻ തൂങ്ങി മരിച്ചത്.

ആത്മഹത്യാ ശ്രമത്തിനിടെ കയർ പൊട്ടി താഴെ വീണ അമ്മ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യയ്ക്ക് മുൻപ് മൂത്ത മകളുടെ ഭർത്താവിനെ അച്ഛൻ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. വീട്ടിലെത്തിയ മരുമകൻ അമ്മയെ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ നില അപകടകരമല്ല. പെൺകുട്ടിയുടെ സ്കൂളിൽ നാടകം പഠിപ്പിക്കാനെത്തിയ കൊറ്റങ്കര പഞ്ചായത്തിലെ സ്വതന്ത്ര അംഗമായ മണിവർണൻ അടുപ്പം സ്ഥാപിച്ച് ഫോൺ വഴി ശല്യം ചെയ്തെന്നാണ് കേസ്.

മകളെ മണിവർണൻ തട്ടിക്കൊണ്ടുപോയെന്ന മാതാപിതാക്കളുടെ പരാതിയിലും കേസുണ്ട്. മണിവർണൻ്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ രാത്രി 12 മണിക്ക് ശേഷം ഉൾപ്പെടെ 1000 ത്തിൽ അധികം തവണ കുട്ടിയെ വിളിച്ചതായി കണ്ടെത്തി. കേസിൽ കോടതി മണിവർണനെ റിമാൻഡ് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories