Share this Article
News Malayalam 24x7
ടെക്‌സ്റ്റെെൽസ് ഉടമയും മാനേജറും തൂങ്ങിമരിച്ച നിലയിൽ; കണ്ടെത്തിയത് കടയ്ക്ക് പിന്നിലെ ഹാളിൽ
വെബ് ടീം
posted on 18-07-2025
1 min read
ali divya

കൊല്ലം: ആയൂരിൽ ടെക്‌സ്റ്റെെൽസ് ഉടമയെയും മാനേജരെയും കടയുടെ പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി അലി, സ്ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്‌ക്ക് പിന്നിലെ ഹാളിലാണ് മൃതദേഹം കണ്ടത്.

ദിവ്യമോൾ വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories