Share this Article
News Malayalam 24x7
ഇടുക്കി കല്ലാര്‍ മാങ്കുളം റോഡില്‍ ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു
A tree fell on top of a car which was running on Idukki Kallar Mankulam Road

ഇടുക്കി കല്ലാര്‍ മാങ്കുളം റോഡില്‍ കൈനഗിരിക്ക് സമീപം ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം നിലം പതിച്ചു.മാങ്കുളം സ്വദേശി ജോബിനും കുടുംബവും അപകടത്തില്‍ നിന്നും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. മാങ്കുളം സ്വദേശി ജോബിൻ്റെ കാറിന് മുന്‍ഭാഗത്തേക്ക് മരം പതിച്ചു.ഈ സമയം കുട്ടിയടക്കം വാഹനത്തില്‍ മൂന്നു പേരായിരുന്നു ഉണ്ടായിരുന്നത്.

കുടുംബം അപകടത്തില്‍ നിന്നും പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.മരം നിലം പതിച്ചതിനെ തുടര്‍ന്ന് വാഹനത്തിന്റെ മുന്‍ ഭാഗം തകര്‍ന്നു.പാതയോരത്തു നിന്ന മരമാണ് റോഡിലേക്ക് വീണത്.ഇതിനെ തുടര്‍ന്ന് കല്ലാര്‍ മാങ്കുളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധവും താറുമാറായി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories