Share this Article
News Malayalam 24x7
ഷഹബാസിന്റെ കൊലപാതകം; അന്വേഷണം മുതിർന്നവരിലേക്കും
 Shahabas Murder

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലസ് വിദ്യാർത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ  അന്വേഷണം മുതിർന്നവരിലേക്കും. പ്രധാന പ്രതിയുടെ പിതാവും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കും. 


ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരം


ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെത്തുടര്‍ന്ന് അദേഹത്തിന് കൃത്രിമശ്വാസം നല്‍കുന്നുവെന്ന് വത്തിക്കാന്‍ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടുമാണ് സ്ഥിതി വഷളക്കിയത്.

17 ദിവസമായി റോമിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ഫ്രാൻസിസ് മാ‍ർപാപ്പ. കഴിഞ്ഞ ദിവസങ്ങളിൽ പോപ്പിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നു. 88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി ഫെബ്രുവരി 14 നാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ കടുത്ത അണുബാധയുണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories