Share this Article
News Malayalam 24x7
ക്ലാസ്മുറിയിൽ ഏറ്റുമുട്ടി; തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ സംഘർഷം; നാല് വിദ്യാർഥികൾക്ക് സസ്പെൻഷൻ
വെബ് ടീം
posted on 05-02-2025
1 min read
FOUR STUDENTS INJURED

തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഭവത്തിൽ എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർക്ക് പരിക്ക്. കെ.എസ്.യു പ്രവർത്തകനായ മോസസ്, എസ്എഫ്ഐ പ്രവർത്തകനായ റുവൈസ് എന്നിവർക്കാണ് പരിക്കേറ്റത്. 

ഉച്ചക്ക് 12 മണിക്കാണ് വിദ്യാർഥികൾ സംഘം ചേർന്ന് ക്ലാസ് മുറിയിൽ ഏറ്റുമുട്ടിയത്. അച്ചടക്ക നടപടിയുടെ ഭാഗമായി സംഘർഷത്തിൽ ഉൾപ്പെട്ട നാല് വിദ്യാർഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകരായ മുഹമ്മദ് റുവൈസ്, ഭരത് രാജ്, മാനസ് മധു എന്നിവരെയും കെ.എസ്.യു പ്രവർത്തകനായ മോസസ് സോജനെയുമാണ് സസ്പെൻഡ് ചെയ്തത്.ഇരു വിഭാഗത്തിന്റെയും പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories