പരപ്പ: വൈദ്യുതാഘാതമേറ്റ് നിലത്ത് വീണ കുരങ്ങിനും കുഞ്ഞിനും പുതുജീവന്‍ നല്‍കി നാട്ടുകാര്‍. വൈദ്യുത ലൈനില്‍ നിന്നും ഷോക്കടിച്ചുവീണ് ശ്വാസം നിലച്ച കുരങ്ങിനും കുഞ്ഞിനുമാണ് കാസര്‍ഗോഡ് പരപ്പയിലെ പയാളം സ്വദേശി ശാന്തികുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രഥമ ശുശ്രുഷ നല്‍കി രക്ഷിച്ചത്.