Share this Article
പപ്പടം വിളമ്പിയില്ലെന്ന് പറഞ്ഞ് തുടങ്ങി, വിവാഹസൽക്കാരത്തിൽ കൂട്ടത്തല്ല്
വെബ് ടീം
posted on 13-02-2026
1 min read
PAPADAM

തിരുവനന്തപുരം: വിവാഹസൽക്കാരത്തിൽ പപ്പടം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ തിരുവനന്തപുരത്ത് കൂട്ടത്തല്ല്. വിവാഹത്തിനെത്തിയ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് അടികൂടിയത്. ബാലരാമപുരം ഊരൂട്ടമ്പലത്തിന് സമീപം നീറമൺകരയിലാണ് സംഭവം.വിവാഹസൽക്കാരത്തിനായി ഭക്ഷണം വിളമ്പിയ ഹാളിലായിരുന്നു തമ്മിൽതല്ല്.

ആദ്യം ചെറിയതോതിലുള്ള വാക്കേറ്റത്തിലാണ് പ്രശ്‌നം തുടങ്ങിയത്. ഇത് പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിലേക്കും കയ്യേറ്റത്തിലേക്കും വരെ എത്തുകയായിരുന്നു. ചിലർ കസേര എടുത്ത് എറിയുകയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. മാറനല്ലൂർ- നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശത്തായിരുന്നു വിവാഹസൽക്കാരം. വിവരം അറിഞ്ഞ് ഇരു പൊലീസ് സ്റ്റേഷനുകളിൽനിന്നും ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇരു കൂട്ടരും പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories