Share this Article
News Malayalam 24x7
ഓയിൽ ഗോഡൗണിൽ വൻ തീപിടുത്തം
 Major Fire at Oil Godown

തൃശൂർ മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിൽ വൻ  തീപിടുത്തം.. ഗോഡൗൺ പൂർണമായും കത്തി  നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി പ്രാഥമിക നിഗമനം.

വേളക്കോട്  ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിയിൽ ആണ് തീ പിടുത്തം ഉണ്ടായത്. പുലർച്ചെ 3:30 ഓടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു.  കുന്ദംകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നായി 8 യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണക്കാൻ ശ്രമം ആരംഭിച്ചു..

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാവിലെ 8:45 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി സമയമായതിനാൽ ആളപായം ഒഴിവായി. സ്ഥാപനം പൂർണ്ണമായും കത്തി നശിച്ചു. സമീപത്തെ റബർ എസ്റ്റേറ്റിലേക്കും  തീ പടർന്നു. ലക്ഷങ്ങളുടെ  നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories