Share this Article
KERALAVISION TELEVISION AWARDS 2025
യുവതിയ്ക്ക് വെട്ടേറ്റു; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു
The woman was cut


ഇടുക്കി പുന്നത്താനിയില്‍ യുവതിയ്ക്ക് വെട്ടേറ്റു. സുമജൻ എന്നയാളുടെ ഭാര്യ ആലീസിനാണ് വെട്ടേറ്റത്. ഭര്‍ത്താവ് സുമജനെ കസ്റ്റഡിയിലെടുത്തു. രാത്രി  വീട്ടിനുള്ളിലായിരുന്നു സംഭവം. സുമജന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറയുന്നു. അതേസമയം ഇത് പൊലീസിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് മറ്റുചിലരും പറയുന്നു.

കാമാക്ഷി മാടപ്ര പുന്നത്താനി സുമജന്‍ അണ് ഭാര്യ ആലിസിനെ വാക്കത്തി ഉപയോഗിച്ച് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ആലീസിനെ തങ്കമണി സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടേറ്റ ആലീസ് പ്രാണരക്ഷാര്‍ത്ഥം ഓടി അയല്‍വാസിയായ ഐമുറിയില്‍ രാകേഷിന്റെ വീട്ടില്‍ എത്തുകയായിരുന്നു. ഭര്‍ത്താവ് സുമജന്‍ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണ് എന്ന് ബന്ധുക്കള്‍ പറയുന്നു. രാത്രി തങ്കമണി പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. സുമജനെ പോലീസ് കസ്റ്റഡിയിലെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories