കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെ സുപ്രധാനവും രഹസ്യ സ്വഭാവമുള്ളതുമായ ചില രേഖകള്‍ ചോര്‍ന്നതായി ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക. ഉദ്യോഗസ്ഥര്‍ ഫോട്ടോകോപ്പി എടുക്കാനായി അയക്കുന്ന ഇമെയിലുകള്‍ മറ്റൊരു വിലാസത്തിലേക്ക് വഴിമാറിപ്പോകുന്നതിലൂടെയാണ് വിവരങ്ങള്‍ ചോരുന്നത്. ചില ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സൈബര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. രേഖകള്‍ ചോര്‍ന്നതിന് പിന്നില്‍ മെട്രോയിലെ ഉദ്യോഗസ്ഥര്‍ക്ക് തന്നെ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും കളക്ടര്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ വിവരച്ചോര്‍ച്ചയുടെ വ്യാപ്തി കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കൂ. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.