Share this Article
ബൈക്കിലെത്തി കെട്ടിടത്തിലേക്ക് ഓടിക്കയറി, 13–ാം നിലയിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കി
വെബ് ടീം
6 hours 10 Minutes Ago
1 min read
JUMP

ആലുവ: നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ 13-ാം നിലയിൽനിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. ചേരാനല്ലൂർ സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ബൈക്കിലെത്തിയ യുവാവ് കെട്ടിടത്തിലേക്ക് വേഗത്തിൽ ഓടിക്കയറുകയായിരുന്നു. സെക്യൂരിറ്റി ഗാർഡ് തടയാൻ ശ്രമിച്ചെങ്കിലും ഇയാളെ തള്ളിയിട്ട് യുവാവ് മുകളിലേക്ക് കുതിക്കുകയായിരുന്നു. തുടർന്ന് 13-ാം നിലയിലെത്തിയ ഇയാൾ താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories