പാലക്കാട്: വാളയാര്‍ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയില്‍. ഹൈദരാബാദില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന യാസ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ബസില്‍ നിന്നാണ് 216 എടിഎം/ ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി എക്സൈസിന്റെ വലയിലായത്.
ഗുജറാത്തിലെ പോര്‍ബന്തര്‍ സ്വദേശിയായ ഒഡേതര രവി ഭീമയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത കാര്‍ഡുകളെല്ലാം വിവിധ വ്യക്തികളുടെ പേരിലുള്ളവയാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. ഇതിനുപിന്നില്‍ രാജ്യന്തര ബന്ധമുള്ള വന്‍ സാമ്പത്തിക തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതായാണ് സൂചന. പ്രതിയെയും പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡുകളും തുടരന്വേഷണത്തിനായി വാളയാര്‍ പൊലീസിന് കൈമാറി.