Share this Article
News Malayalam 24x7
കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി
വെബ് ടീം
posted on 24-10-2025
1 min read
FISHERMAN

കൊച്ചി ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി. അഞ്ചു പേരെയും മറ്റൊരു ബോട്ടിൽ കയറ്റിയാണ് പുറത്തെത്തിച്ചത്. വള്ളം കെട്ടി വലിച്ചാണ് ബോട്ട് കൊണ്ട് വന്നത്. വള്ളത്തിന്റെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.

KL03 4798 എന്ന നമ്പറിലുള്ള ഇമ്മാനുവൽ എന്ന വള്ളത്തിൽ പോയവരാണ് കടലിൽ കുടുങ്ങിയത്. ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളമാണിത്. പുലർച്ചെ പുറപ്പെട്ട ഇവർ രാവിലെ 9 മണിയോടെ മടങ്ങി വരേണ്ടതായിരുന്നു. എന്നാൽ രാത്രിയായിട്ടും കാണാതായതോടെ കാണാതായവര്‍ക്കായി കോസ്റ്റ് ഗാർഡും നേവിയും അടക്കം തെരച്ചിൽ തുടങ്ങിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories