Share this Article
News Malayalam 24x7
സർക്കാരിന്റെ പാളിച്ച ചൂണ്ടിക്കാണിക്കുമ്പോൾ എന്നെ ചീത്ത പറഞ്ഞിട്ട് കാര്യമില്ല; ഡീന്‍ കുര്യാക്കോസ്
Dean Kuriakos

തന്നെ ചീത്തപറഞ്ഞാല്‍ തീരുന്ന വിഷയമല്ല സിഎച്ച്ആര്‍ വിഷയമെന്ന് ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്.  സര്‍ക്കാരിന്റെ പാളിച്ചയാണ് സിഎച്ച്ആര്‍ വിഷയത്തില്‍ ഇപ്പോഴത്തെ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. 

വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരേകീകൃത അഭിപ്രായമില്ലായെന്ന് സുപ്രീംകോടതിയാണ് പറഞ്ഞിട്ടുള്ളത്.  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏകീകൃതമായൊരു നിലപാട് സ്വീകരിച്ചുകൊണ്ട് കര്‍ഷകരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയുള്ള തീരുമാനങ്ങള്‍ കൈകൊള്ളണമെന്നും എം പി അടിമാലിയില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories