Share this Article
News Malayalam 24x7
അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് കാല്‍ നടയാത്രിക്കാരിയായ യുവതിക്ക് പരിക്ക്
accident

ഗുരുവായൂർ - കുന്നംകുളം റോഡിൽ കോട്ടപ്പടി ശവക്കോട്ട സ്റ്റോപ്പിൽ ബൈക്കിടിച്ച്  കാൽ നടയാത്രിക്കാരിയായ യുവതിക്ക് പരിക്ക്.. ഇടിച്ച ബൈക്ക് നിർത്താതെ പോയി. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു..

ഗുരുവായൂർ ഇരിങ്ങപ്പുറം നെല്ലിക്കുന്നത്ത് കേശവൻ്റെ മകൾ 28 വയസുള്ള കൃഷ്ണേന്ദുവിനാണ് പരിക്കേറ്റത്..ഇന്നലെ  രാവിലെ ആയിരുന്നു  അപകടം.

റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കൃഷ്ണേന്ദുവിനെ അമിതവേഗതയിൽ പുറകിലെത്തിയ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

പരിക്കേറ്റ യുവതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു  നിർത്താതെ പോയ ബൈക്ക് കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories