Share this Article
News Malayalam 24x7
'സ്വന്തം നഗ്നത മറയ്ക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം';സൈബർ കുപ്രചരണത്തിനെതിരെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നൽകി കെ.ജെ.ഷൈൻ ടീച്ചർ
വെബ് ടീം
posted on 18-09-2025
1 min read
k j shine

കൊച്ചി: ഇടത് എംഎൽഎയുമായി ബന്ധപ്പെടുത്തി ഉയർന്ന സൈബർ കുപ്രചരണത്തിനെതിരെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നൽകി സിപിഐഎം നേതാവ് കെ.ജെ.ഷൈൻ ടീച്ചർ. രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യംവച്ചുള്ള നെറികെട്ട ഭീരുത്വത്തിൻ്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എറണാകുളത്ത് സിപിഐഎം സ്ഥാനാർഥിയായിരുന്നു ഷൈൻ ടീച്ചർ.സ്ത്രീകൾക്കെതിരെ മ്ലേച്ഛമായ കുപ്രചരണം നടത്തുന്നവർ അങ്ങേയറ്റം വികൃത മനസ്കരാണ്.പൊതുപ്രവർത്തകരായ സ്ത്രീകൾക്കെതിരെ മ്ലേച്ഛമായ കുപ്രചരണം നടത്തുന്നവർ അങ്ങേയറ്റം വികൃത മനസ്കരാണ്. സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങൾ മാനസികമായും സാമൂഹികമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്നേഹിതരെയും സഹപ്രവർത്തകരെയും ഒക്കെയാണ്. സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണമെന്ന് ഷൈൻ ആവശ്യപ്പെട്ടു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories