Share this Article
Union Budget
ഐ.ഒ.സി പ്ലാന്റിലെ സമരം ഒത്തുതീര്‍പ്പായി; എല്‍പിജി വിതരണം ഉടന്‍ പുനരാരംഭിക്കും
വെബ് ടീം
posted on 06-03-2025
1 min read
IOC

കൊച്ചി: എറണാകുളം ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ബോട്ട്‌ലിങ് പ്ലാന്റിലെ ലോഡിങ് തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പായി. മാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. സമരത്തെത്തുടര്‍ന്ന് ആറുജില്ലകളിലേക്കുള്ള എല്‍.പി.ജി. വിതരണം മുടങ്ങിയിരുന്നു.ശമ്പളപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സമരം.

ശമ്പളം വെട്ടിക്കുറച്ചു, കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള്‍ സമരം നടത്തിയത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച സമരമാണ് ചര്‍ച്ചയെത്തുടര്‍ന്ന് അവസാനിച്ചത്.സമരത്തെത്തുടര്‍ന്ന് എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള എല്‍.പി.ജി. സിലിണ്ടര്‍ വിതരണം നിലച്ചിരുന്നു. സമരം അവസാനിച്ചതോടെ ഇത് ഉടന്‍ പുനരാരംഭിക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories