കോഴിക്കോട് സെക്സ് റാക്കറ്റ് കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ സംഭവംത്തിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച പ്രതി പിടിയില്‍. ആസാം സ്വദേശിയായ പ്രതി ഒറീസയില്‍ നിന്നാണ് പിടിയിലായത്.പ്രതിയെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടി ആരംഭിച്ചു.ജോലി വാഗ്ദാനം നല്‍കി കേരളത്തിലെത്തിച്ച് സെക്സ് റാക്കറ്റ് കെണിയില്‍ പെടുത്തി എന്നായിരുന്നു പരാതി.
ലോഡ്ജില്‍ നിന്നും രക്ഷപ്പെട്ട കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.പെൺകുട്ടി വെള്ളിമാടുകുന്ന് ജുവൈനിൽ ഹോമിൽ തുടരുകയാണ്. പെൺകുട്ടിയെ എത്തിച്ച ലോഡ്ജ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.