Share this Article
News Malayalam 24x7
സുഭാഷേ...; മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമം
വെബ് ടീം
posted on 21-02-2026
1 min read
cat

കൊച്ചി മെട്രോയുടെ പില്ലറിന് മുകളിൽ ഒരാഴ്ചയായി കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നു. സുഭാഷ് എന്നുപേരുളള പൂച്ച ദിവസങ്ങളായി മെട്രോ പാലത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

അഗ്നിരക്ഷാ സേനയ്ക്ക് പുറമെ ഗോവയിൽ നിന്നുള്ള വിദഗ്ധൻ ഉൾപ്പെട്ട പ്രത്യേക റെസ്ക്യൂ ടീമാണ് ക്രെയിൻ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തുന്നത്. പില്ലറുകൾക്കിടയിലെ ഇടുങ്ങിയ ഭാഗങ്ങളിലൂടെ പൂച്ച നീങ്ങുന്നത് ദൗത്യം സങ്കീർണ്ണമാക്കുന്നുണ്ട്. പുതിയ ക്രെയിൻ ഉടൻ എത്തിക്കുമെന്നാണ് റിപ്പോർട്ട്. 

അതേ സമയം പൂച്ച അവശനിലയിലാണെന്നാണ് ഇപ്പോൾ കാണുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories