Share this Article
News Malayalam 24x7
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി.വി.രാജേഷിന്
വെബ് ടീം
posted on 02-03-2024
1 min read
TV RAJESH Elected as CPM Kannur District Acting Secretary

കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ടി വി രാജേഷിന്. ടി വി രാജേഷിനെ ആക്ടിങ്ങ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഐഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ തുടർന്നാണ് ടി വി രാജേഷിന് ചുമതല നൽകിയത്.മുൻ എംഎൽഎയായ രാജേഷ് ഇടക്കാലത്ത് പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു.

ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും യോഗം ചേർന്നാണ് ടി.വി.രാജേഷിനെ ആക്ടിങ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.2011 മുതൽ 2021 വരെ കണ്ണൂർ കല്യാശേരി എംഎൽഎ ആയിരുന്നു. 2007 മുതൽ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രെട്ടറിയായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയപ്പോഴാണ് എം.വി.ജയരാജൻ സെക്രട്ടറിയായത്. കഴിഞ്ഞ ജില്ലാ സമ്മേളനം അദ്ദേഹത്തെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories