Share this Article
Union Budget
കയ്പമംഗലം ബീച്ചില്‍ ഗുണ്ടാവിളയാട്ടം; ബസ്സിനും വീടിനും നേരെ ആക്രമണം
Attack on bus and house at Kaypamangalam Beach

തൃശ്ശൂര്‍ കയ്പമംഗലം ബീച്ചിൽ ഗുണ്ടാവിളയാട്ടം.ബസ്സിനും വീടിനും നേരെ ആക്രമണം.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

കയ്പമംഗലം സുജിത്ത് ബീച്ച് പരിസരത്ത് നിർത്തിയിട്ടിരുന്ന മത്സ്യത്തൊഴിലാളികളുടെ ബസാണ് ആക്രമിക്കപ്പെട്ടത്.  ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിൽ. ശ്രീ അയ്യപ്പ ഫിഷിംഗ് ഗ്രൂപ്പിൻ്റെ ബസാണ് ആക്രമിക്കപ്പെട്ടത്. റോഡിൽ ഇരിക്കുകയായിരുന്ന  സന്തോഷ് എന്നയാളെയും മർദിച്ചിട്ടുണ്ട്.

ഇതിന് ശേഷം വഞ്ചിപ്പുര ബീച്ചിലെത്തിയ സംഘം കിഴക്കെടത്ത് ജയശാഖൻ്റെ വീടിൻ്റെ ജനൽ ചില്ലുകളും അടിച്ചു തകർത്തിട്ടുണ്ട്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ച മുതൽ മേഖലയിൽ ചിലർ തമ്മിൽ വഴക്കും വാക്കേറ്റവും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണോ ആക്രമണം എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories