Share this Article
News Malayalam 24x7
രാസലഹരിയുടെ ഹബ്ബായി കൊച്ചി; ബോട്ട് ജെട്ടി ലഹരി സംഘങ്ങളുടെ വിഹാര കേന്ദ്രമായി
drugs



ലഹരിയുടെ ഹബ്ബായി കൊച്ചി. ലഹരിക്കെതിരെ എന്‍സിബി മുതല്‍ എക്‌സൈസ് വരെ വല വിരിക്കുമ്പോഴും കൊച്ചിയില്‍ ലഹരി ഒഴുകുകയാണ്. എറണാകുളം ബോട്ട് ജെട്ടി ഭാഗം ലഹരി സംഘങ്ങളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ്.

കടല്‍ കടന്നും ആകാശത്തിലൂടെയും കൊച്ചിയിലേക്ക് തരാതരം രാസലഹരികള്‍ പടരുകയാണ്. ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ച് നല്‍കുന്ന നെറ്റ് സംവിധാനം. പരസ്പരം ഉപയോഗിക്കുന്നത് കോഡ് ഭാഷകള്‍ തീരുന്നില്ല ലഹരിസംഘങ്ങളുടെ വില്‍പ്പന രഹസ്യങ്ങള്‍.

ഒരു കാറ് ഒരു ചെറുപ്പക്കാരനും പെണ്‍കുട്ടിയും ഒപ്പം ഒരു വളര്‍ത്ത് നായയും. കണ്ടാല്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍. വാഹന പരിശോധനയില്‍ നിന്നും രക്ഷപെടാനുള്ള ലഹരി സംഘത്തിന്റെ ഒരു പഴുത് മാത്രമാണിത്. ഇങ്ങനെ പല വിധ വഴികള്‍.

അവസാനം മസാജ് സ്പാകള്‍ വഴിയും കൊച്ചിയില്‍ ലഹരി ഒഴുക്കി. പലപ്പോഴും പോലീസും എക്‌സൈസും കാര്യങ്ങള്‍ അറിഞ്ഞ് വരുമ്പോഴേയ്ക്കും വമ്പന്‍ സ്രാവുകള്‍ രക്ഷപെട്ടിരിക്കും. നിയമത്തിന്റെ വലയില്‍ കുടുങ്ങുന്നവര്‍ വെറും ഇടനിലക്കാര്‍ മാത്രമായിരിക്കും.

കൊച്ചി മറൈന്‍ ഡ്രൈവ്, സമീപത്തെ ബോട്ട് ജെട്ടി. ഇവിടെയാണ് കൊച്ചിയിലെ രാസലഹരി സംഘങ്ങളുടെ പ്രധാന സങ്കേതം. പേരിന് പോലീസ് സാന്നിധ്യം ഉണ്ടെങ്കിലും സന്ധ്യ കഴിഞ്ഞാല്‍ ഇവിടം ലഹരി സംഘങ്ങളുടെ കേന്ദ്രമാണ്.

യാത്രക്കാരും ജീവനക്കാരും ഭയത്തോടെയാണ് ജെട്ടിയിലെത്തുന്നത്. ജില്ലാ പോലീസ് ആസ്ഥാനത്തിനും ചില്‍ഡ്രന്‍സ് പാര്‍ക്കിനും എതിരെ കായലിനോട് ചേര്‍ന്നു കിടക്കുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories