കൊല്ലം പടത്താനം സന്തോഷ് വധക്കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ജീവപര്യന്തം. സജീവിനെയാണ് കൊല്ലം സെഷന്‍സ് കോടതി ശിക്ഷിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് സജീവ്. പ്രതി രണ്ടുലക്ഷം പിഴയും കൊടുക്കണം. 28 വര്‍ഷം മുന്‍പ് ആര്‍എസ് എസ് പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. സന്തോഷ് സൈക്കിളില്‍ പോകുമ്പോള്‍ കാര്‍ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കോലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കാരണം. എം നൗഷാദ് എംഎല്‍എയെ പ്രതിയാക്കിയെങ്കിലും ഹൈക്കോടതി ഒഴിവാക്കി. 1997 നവംബര്‍ 24 നായിരുന്നു സംഭവം. കേസില്‍ മറ്റ് പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.