Share this Article
News Malayalam 24x7
തൃശ്ശൂരില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു
The body of a young man who went missing in the sea washed ashore in Thrissur

തൃശ്ശൂരില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി  കാണാതായ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു..നീലഗിരി കുനൂര്‍ സ്വദേശി 21 വയസ്സുള്ള  അമല്‍  ആണ് മരിച്ചത്. തൃശൂര്‍ തളിക്കുളം അറപ്പക്ക് സമീപം  ഇന്നലെയാണ് കൂട്ടുകാരുമൊത്ത് അമല്‍  കടലില്‍  കുളിക്കാന്‍ ഇറങ്ങിയത്.

കുളിക്കുന്നതിനിടെ അമല്‍ മുങ്ങി പോവുകയായിരുന്നു. പിന്നീട് ഏറെനേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല . പിന്നീട് വലപ്പാട് ബീച്ചിന് സമീപം മൃതദേഹം കരയ്ക്കടിയുകയായിരുന്നു.ഊട്ടിയില്‍ നിന്നാണ് ഏഴംഗസംഘം കടല്‍ കാണാനെത്തിയത്. അഴീക്കോട്  കോസ്റ്റല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories