Share this Article
News Malayalam 24x7
പെരുമ്പാവൂര്‍ ഓടയ്ക്കാലിയില്‍ യുവതിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
A woman was found dead inside her house in Odaikali, Perumbavoor

പെരുമ്പാവൂര്‍ ഓടക്കാലിയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓടക്കാലി പുളിയാമ്പിള്ളി മുഗള്‍ സ്വദേശി വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി ആണ് മരിച്ചത്. 29 വയസായിരുന്നു. സ്വകാര്യ മൈക്രോഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്ന് പണം വായ്പ എടുത്തിരുന്നു.

ഇതിന്റെ ഗഡുക്കള്‍ അടയ്‌ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. ഇതില്‍ കുടിശ്ശികയും ഉണ്ടായിരുന്നു.ഫൈനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലര്‍ ബുധനാഴ്ച ഇവരുടെ വീട്ടില്‍ വന്നതായി ബന്ധുക്കളില്‍ ചിലര്‍ പറയുന്നുണ്ട്. കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories