എറണാകുളത്ത് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഹൊറർ കോമഡി എന്റർടൈനർ ചിത്രം പ്രകമ്പനത്തിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം. നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്.ആദ്യ ഷെഡ്യൂൾ പൂർത്തിയാകാൻ ഇരിക്കെ ആണ് അപകടം ഉണ്ടായത്, പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാഗർ സൂര്യ,ഗണപതി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയുള്ള ചിത്രമാണിത്.ഇവർക്ക് പുറമേ അമീൻ,അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, അനീഷ് ഗോപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’.നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘നദികളിൽ സുന്ദരി യമുന’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ-കോമഡി എന്റർടെയ്നറാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ.