 
                                 
                        കൊച്ചി: മുനമ്പത്ത് സ്കൂൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. ആൻലിയ, അഭിനന്ദന പവിത്ര എന്നീ കുട്ടികളെയാണ് കാണാതായത്. എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായതെന്ന് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ നടത്തി വരികയാണ്. സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    