കോഴിക്കോട്: കൊയിലാണ്ടിയില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. മേപ്പയ്യൂര്‍ എടത്തിലമുക്കില്‍ പനോളി സമിലിന്റെയും അഞ്ജനയുടെയും മകള്‍ ധുവയാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.