കണ്ണൂർ: പാനൂർ ബസ് സ്റ്റാൻഡിന് സമീപം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ടും ഒൻപതും ക്ലാസുകളിലെ വിദ്യാർഥികൾ തമ്മിലാണ് വൈകീട്ട് സ്‌കൂൾ വിട്ട സമയത്ത് സംഘം ചേർന്ന് അടിപിടിയുണ്ടായത്.
സംഘർഷത്തിനിടെ ഒൻപതാം ക്ലാസ് വിദ്യാർഥികൾ നടത്തിയ ആക്രമണത്തിൽ എട്ടാം ക്ലാസുകാരന്റെ തലയ്ക്ക് വലിയ കല്ലുകൊണ്ട് അടിയേൽക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.