Share this Article
News Malayalam 24x7
മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിലെ മോഷണം; പ്രതി പിടിയിൽ
വെബ് ടീം
12 hours 5 Minutes Ago
1 min read
MATHEW KUZHALNADAN

കോതമംഗലം: മാത്യു കുഴൽനാടൻ എംഎൽഎയുടെ പൈങ്ങോട്ടൂരിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ കവർന്ന കേസിൽ പ്രതിയെ പൊലീസ് പിടികൂടി. മുർഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡൽ ആണ് പിടിയിലായത്.പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എംഎൽഎയുടെ പൈങ്ങോട്ടൂരിലെ വീടിന്‍റെ നിർമാണ ആവശ്യങ്ങൾക്കായി എത്തിച്ച ഇലക്ട്രിക് വയറുകളാണ് പ്രതി മോഷ്ടിച്ചത്.ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. 

പിടിയിലായ ബിഷ്ണു മണ്ഡൽ മുൻപും സമാനമായ കവർച്ചാ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.ഞായറാഴ്‌ച  വൈകിട്ട് 6.30നും 7നും ഇടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. നിർമാണ മേൽനോട്ടം വഹിക്കുന്ന കോതമംഗലം കുരൂർ സ്വദേശി ഫ്രെഡി എൽദോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്‌റ്റർ ചെയ്‌തത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories