ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ വെച്ച് രണ്ടുപേർ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പോലീസ് പിടിയിൽ. ബലാത്സംഗ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുദേഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് മറ്റൊരു സുഹൃത്തിന് ഇവർ അയച്ചിരുന്നു. ഇത് അറിഞ്ഞതിന് പിന്നാലെയാണ് പരാതിനൽകിയത്.