Share this Article
KERALAVISION TELEVISION AWARDS 2025
പോക്സോ കേസിൽ കരാട്ടെ അധ്യാപകനായ പാസ്റ്റർ അറസ്റ്റിൽ
idukki police station

പോക്സോ കേസിൽ കരാട്ടെ അധ്യാപകനായ പാസ്റ്റർ അറസ്റ്റിൽ.കട്ടപ്പന സി.ഐ. ആണെന്ന വ്യാജേന  പെൺകുട്ടിയുമായി കട്ടപ്പനയിലെ സ്വകാര്യ ലോഡ്ജിൽ റൂമെടുത്ത  പെരുംതൊട്ടി ചക്കാലക്കൽ ജോൺസൺ ആണ് പോലിസിൻ്റ പിടിയിലായത്.

പോക്സൊ കേസിൽ വിവിധ സ്‌കൂളുകളിൽ കരാട്ടേ അധ്യാപകൻ കൂടിയായ പാസ്റ്ററെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്‌തു. പെരുംതൊട്ടി ചക്കാലക്കൽ ജോൺസൺ എന്ന (സണ്ണി ആണ് അറസ്റ്റിലായത്. 

പ്രതി ഹൈറേഞ്ചിൽ വിവിധ സ്‌കൂളുകളിൽ കരാട്ടേ പഠിപ്പിക്കുന്നുണ്ട്.  എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായെത്തി കരാട്ടേ ക്യാമ്പിന്റെ പേരിൽ കട്ടപ്പന നഗരത്തിലെ ലോഡ്‌ജിൽ മുറിയെടുത്തു.

കട്ടപ്പന സി.ഐ. ആണെന്ന് ലോഡ്‌ജ്‌ നടത്തിപ്പുകാരെ പരിചയപ്പെടുത്തിയാണ് റൂമെടുത്തത്. സംശയംതോന്നിയ ലോഡ്‌ജ് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് എത്തിയപ്പോൾ കൂടെയുള്ളത് മകളാണെന്ന് പറഞ്ഞ് പ്രതി ഒഴിയാൻ നോക്കിയെങ്കിലും ചോദ്യം ചെയ്യലിൽ മകളല്ലെന്ന് പോലീസിന് വിവരം ലഭിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories