Share this Article
News Malayalam 24x7
'അതൊക്കെ പിന്നെ സംസാരിക്കാം'; ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നടന്‍ സുധീഷ്
Sudheesh

ലൈംഗികാധിക്ഷേപമെന്ന ആരോപണങ്ങൾക്കിടെ കോഴിക്കോട് പൊതുചടങ്ങിൽ പങ്കെടുക്കാനെത്തി നടൻ സുധീഷ്. എന്നാൽ വിവാദത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.

ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് സുധീഷ് പറഞ്ഞു. സുധീഷ് വർഷങ്ങൾക്ക് മുമ്പ് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന കോഴിക്കോട് സ്വദേശിനിയായ ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. അതിനുശേഷം ആദ്യമായി പൊതു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടൻ. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories