Share this Article
News Malayalam 24x7
വട്ടംപാടം മുതുവമ്മലില്‍ നിര്‍ത്തിയിട്ട കാറില്‍ ബൈക്കിടിച്ച് അപകടം; 2 പേര്‍ക്ക് പരിക്കേറ്റു
A bike collided with a parked car at Vattampadam Muthuvammal; 2 people were injured

കുന്നംകുളം വട്ടംപാടം മുതുവമ്മലിൽ നിർത്തിയിട്ട കാറിൽ ബൈക്കിടിച്ച് അപകടം.  2 പേർക്ക് പരിക്കേറ്റു. ചമ്മന്നൂർ സ്വദേശി  18 വയസ്സുള്ള ജസീർ, കല്ലൂർ സ്വദേശി   20 വയസ്സുള്ള മിക്കിതാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം 

പെങ്ങാമുക്ക് ഭാഗത്തുനിന്നും വട്ടംപാടം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് മുതുവമ്മൽ പള്ളിക്ക് സമീപത്തായി നിർത്തിയിട്ട കാറിൽ  ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിനു പുറകിലിരുന്ന യുവാവ് കാറിനു മുകളിലേക്ക് തെറിച്ചു വീണ് കാറിന്റെ മുൻവശത്തെ ചില്ലിൽ തലയിടിച്ചാണ് പരിക്കേറ്റത്.

അപകടത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.  തലയ്ക്കും കൈയ്ക്കും കാലിനും ഉൾപ്പെടെ  പരിക്കേറ്റ ഇരുവരെയും വടുതല ഡോള ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories