Share this Article
Union Budget
വിദേശത്ത് നിന്ന് ഒരു മാസം മുൻപെത്തി, 27കാരി ട്രെയിൻ തട്ടി മരിച്ച നിലയിൽ
വെബ് ടീം
6 hours 7 Minutes Ago
1 min read
amritha raj

കാസര്‍ഗോഡ്: തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം 27കാരി ട്രെയിന്‍ തട്ടി മരിച്ചു. പേക്കടം കുറവാ പള്ളി അറക്ക് സമീപത്തെ പരേതനായ രാജന്റെയും സുജാതയുടെയും മകള്‍ അമൃത രാജ് (27) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 200 മീറ്റര്‍ വടക്ക് മാറി ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാക്കിന് സമീപം കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ചന്തേര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലായിരുന്ന യുവതി ഒരുമാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഏഴുമാസം മുമ്പാണ് വിവാഹിതയായത്. നഴ്‌സായി ജോലിചെയ്തിരുന്ന അമൃത വിവാഹ ശേഷം ജോലി ഉപേക്ഷിക്കുകയായിരുന്നു. സുരാജ് ഏക സഹോദരനാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories