Share this Article
News Malayalam 24x7
ചെണ്ടുമല്ലി കൃഷിയില്‍ നൂറുമേനി വിജയം
Tagetes erecta

ഓണക്കാലത്ത് ചെണ്ടുമല്ലി പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ് .പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയില്‍ നൂറുമേനി വിളയിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ കെ.കെ മനോജും,സാമുവലും

ഓണ വിപണി ലക്ഷ്യമിട്ട് രാജസ്ഥാനില്‍ നിന്ന് ഹൈബ്രിഡ് വിത്തുവരുത്തിയാണ് മനോജും,സാമുവലും  ചെണ്ടുമല്ലി കൃഷിയിലേക്ക് ഇറങ്ങിയത്.ശേഷം ഹൈബ്രിഡ് വിത്തുകള്‍ പാകി കിളിര്‍പ്പിച്ച് മറവന്തുരുത്ത് മാണിയശ്ശേരി ക്ഷേത്രത്തിനു സമീപം സ്ഥലം പാട്ടത്തിനെടുത്ത് 5000 ചെടികള്‍ വച്ചുപിടിപ്പിച്ചു.

ഒട്ടും പ്രതീക്ഷിക്കാതെ നൂറുമേനി വിളവ് ലഭിച്ചതോടെ ആത്മവിശ്വാസവും സന്തോഷവും ഇരട്ടിയായി.45മുതല്‍ 60 ഗ്രാം വരെ തൂക്കം വരുന്ന പൂക്കളാണ് കൃഷിയിടത്തില്‍ ഉണ്ടായിട്ടുള്ളത്.മറവന്തുരുത്ത് പഞ്ചായത്ത് ഓഫീസ് ജീവനക്കാരായ ഇരുവരും ഒഴിവ് സമയങ്ങളിലെല്ലാം കൃഷിയിടത്തിലാണ്.

ചെണ്ടുമല്ലിക്ക് പുറമേ മഞ്ചേരി കുള്ളന്‍, ഏത്തവാഴ, ജാതി ,കുരുമുളക്, വിവിധയിനം പച്ചക്കറികള്‍ തുടങ്ങിയവയും ഇവര്‍ കൃഷി ചെയ്തുവരുന്നു. മറവന്തുരുത്ത് ഗ്രാമ പഞ്ചായത്ത് അധികൃതരും നാട്ടുകാരും കൃഷിക്ക് വലിയ പിന്തുണയുമായി എത്തിയതോടെ അടുത്തവര്‍ഷം കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് കൃഷി നടത്താനാണ് ഇരുവരുടെയും  തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories