Share this Article
News Malayalam 24x7
കോതമംഗലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുറിപ്പെഴുതി വച്ച് ജീവനൊടുക്കി; ക്രെഡിറ്റ്‌ സ്കോർ ഇല്ലാത്തിനാൽ ഇയർ ഔട്ട്‌ ആകുമെന്ന ഭയത്താലെന്ന് റിപ്പോർട്ട്
വെബ് ടീം
posted on 15-08-2026
1 min read
mirchi

കൊച്ചി: കോതമംഗലത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ. കോതമംഗലം എംഎ കോളേജിലെ രണ്ടാം വർഷ എഞ്ചിനിയറിങ് വിദ്യാർഥിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉയർന്ന ക്രെഡിറ്റ്‌ സ്കോർ ഇല്ലാത്തിനാൽ ഇയർ ഔട്ട്‌ ആകുമെന്ന ഭയത്താൽ ആണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.

അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മാർപ്പു ആണ് മരിച്ചത്. കുറിപ്പ് എഴുതിവെച്ചാണ് മരിച്ചത്. പ്രതിഷേധവുമായി വിദ്യാർഥികൾ രം​ഗത്തെത്തി. മറ്റെല്ലാ എൻജിനീയറിങ് കോളേജുകളിലും കുറഞ്ഞ ക്രെഡിറ്റ്‌ സ്കോർ 18 ആണെന്നും എംഎ കോളേജിൽ മാത്രം 22 ആണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.കോളേജ് മാനേജ്മെന്റ് ക്രെഡിറ്റ്‌ സ്കോർ കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നും മന്ത്രിയടക്കം ഇടപെട്ടിട്ടും കോളേജ് വഴങ്ങുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. 

അതേ സമയം ഓട്ടോനോമസ് കോളേജിന് ക്രെഡിറ്റ്‌ സ്കോർ തീരുമാനിക്കാൻ കോളേജിന് അധികാരം ഉണ്ടെന്നാണ് കോളേജിന്റെ  നിലപാട്.  ഇൻഡസ്ട്രിയൽ സ്റ്റാൻഡേഡ് അനുസരിച്ചാണ് സ്കോർ കൂട്ടിയതെന്നും അക്കാദമിക്ക് കൗൺസിൽ ആണ് തീരുമാനിക്കുന്നതെന്നുമാണ് കോളേജ് അധികൃതരുടെ നിലപാട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories