തിരുവനന്തപുരം കണ്ണമ്മൂല വിഷ്ണു കൊലക്കേസില്‍ 7 പ്രതികള്‍ക്കും ജീവപര്യന്ത്യം തടവ് ശിക്ഷ. നെടുമങ്ങാട് എസ്സി. എസ് ടി കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റകാരെന്ന് കണ്ടെത്തിയ അരുണ്‍, ലല്ലു, രാജേഷ്, സനല്‍ കുമാര്‍, ശ്രീനാഥ്, വിജീഷ്, മനു എന്നിവരെയാണ് ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചത്. കേസില്‍ 8-ാം പ്രതി സുരേഷ് മരികുകയും ഡിനി ബാബു, ജയന്‍, അജേഷ്, ഉണ്ണിക്കൃഷ്ണന്‍, ദിലീപ് എന്നിവരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.
2016 ഒക്ടോബര്‍ ഏഴിനാണ് മാതാപിതാകളുടെ മുന്നില്‍ വെച്ച് വിഷ്ണുവിനെ പ്രതികള്‍ കൊലപെടുത്തിയത്. സായുധരായ ഒരുസംഘം അലറിവിളിച്ചെത്തി വിഷ്ണുവിനെ വെട്ടിക്കൊലപെടുത്തുകയായിരുന്നു. ആക്രമണത്തില്‍ വിഷ്ണുവിന്റെ അച്ഛന്‍ ജോസ് അമ്മ ബിന്ദുകുമാരി, അച്ഛന്റെ സഹോദരി ലൈല എന്നിവര്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. ഡിനി ബാബുവിന്റെ സഹോദരന്‍ സുനില്‍ ബാബുവിനെ 2015ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ വിഷ്ണുവിന്റെ ബന്ധുവായിരുന്നു. ഈ വൈരാഗ്യമാണ് വിഷ്ണുവിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് കേസ്.