Share this Article
News Malayalam 24x7
പരീക്ഷ കഴിഞ്ഞ് ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങവേ അപകടം; 20കാരന് ദാരുണാന്ത്യം
വെബ് ടീം
4 hours 5 Minutes Ago
1 min read
accident

ആലപ്പുഴ: പരീക്ഷ കഴിഞ്ഞ്  നാട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിക്ക് ബൈക്കപകടത്തിൽ ദാരുണാന്ത്യം. പുറക്കാട് കാവിൽ ക്ഷേത്രത്തിന് സമീപം ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ആണ് അപകടം. ഹരിപ്പാട് പായിപ്പാട് ആറ്റുപുറത്ത് വീട്ടിൽ മത്തായി കുര്യന്‍റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു ആൽവിൻ.ബുധനാഴ്ച പരീക്ഷ കഴിഞ്ഞ ശേഷം ബൈക്കിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു ആൽവിൻ. പാലക്കാടുള്ള സുഹൃത്തിനെ വീട്ടിലാക്കിയ ശേഷം ഹരിപ്പാട്ടേക്ക് വരുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ആൽവിന്‍റെ ബൈക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആൽവിൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇതു വഴിയെത്തിയ മത്സ്യത്തൊഴിലാളികൾ ചേർന്നാണ് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.അമ്മ: മിനി മാത്യു. സഹോദരി: അഞ്ജു (ദുബൈ).


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories