Share this Article
News Malayalam 24x7
തൃശ്ശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓപ്പറേഷൻ തണ്ടർ; വിവിധ കേസുകളിൽ രണ്ട് പേർ പിടിയിൽ
വെബ് ടീം
posted on 12-08-2026
1 min read
excise

 തൃശ്ശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ചാലക്കുടി പോട്ട ഭാഗത്ത് നടത്തിയ റെയ്ഡിൽ  12 ഗ്രാം കഞ്ചാവുമായി പോട്ട പനമ്പിള്ളി കോളേജിന് സമീപമുള്ള ജീവനെ(27 ) തൃശ്ശൂർ സ്പെഷ്യൽ സ്‌ക്വോഡ് സർക്കിൾ ഇൻസ്പെക്ടർ അൻഷാദ് ബിയും സംഘവും ചേർന്ന് അറസ്‌റ്റ് ചെയ്തു.തൃശ്ശൂർ മാന്ദാമംഗലത്ത് നിന്നും അനധികൃത മദ്യവിൽപ്പന നടത്തിയ പുഞ്ചോട്ടിൽ വീട്ടിൽ ഐസക്കിനെ 16 കുപ്പി മദ്യവും വിൽപ്പന പണമായി 600 രൂപയുമായി തൃശ്ശൂർ സ്പെഷ്യൽ സ്‌ക്വാഡ് അസ്സിസ്റ്റന്റ്  എക് സൈസ് ഇൻസ്പെക്ടർ കെ. എം സജീവും സംഘവും ചേർന്ന് പിടികൂടി.

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് നടത്തുന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അസിസ്റ്റന്റ്  എക്സൈസ് ഇൻസ്പെക്ടർ ജെയിസൻ ജോസ് വി , വനിത സിവിൽ എക്സൈസ് ഓഫിസർമാരായ അമിത കെ , നിവ്യ ജോർജ്, ഡ്രൈവർ ഗിരിഷ് വി.ജി എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories